പ്രവാസികളറിയാൻ; സ്വകാര്യകമ്പനികളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ നീക്കം

0
37

കുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യ കമ്പനികളിലും സ്വദേശിവത്കരണം നടപ്പിലാക്കാൻ നീക്കം നടക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിയമിക്കേണ്ട തദ്ദേശീയ തൊഴിലാളികളുടെ തോത് നിലവിലുള്ളതിൻ്റെ ഇരട്ടിയായി വർധിപ്പിക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് സ്വകാര്യ മേഖലയിലെയും പെട്രോളിയം മേഖലയിലെയും യൂണിയനുകളുമായി മാനവശേഷി അതോറിറ്റി ഉപ മേധാവി നജാത്ത് അൽ യൂസഫ് ചർച്ച നടത്തി. രാജ്യത്ത് പുതുതായി പഠിച്ചിറങ്ങുന്ന അഭ്യസ്തവിദ്യരും ആല്ലാത്തവരുമായ ഉദ്യോഗാർഥികൾക്ക് മുഴുവൻ സർക്കാർ മേഖലയിൽ ഇടം നൽകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് സ്വകാര്യ മേഖലയിലെ സ്വദേശികളുടെ തോത് വർധിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത് . നിലവിൽ സ്വകാര്യ മേഖലയിലെ ഓരോ കമ്പനികളും തങ്ങൾക്ക് ആവശ്യമായ മൊത്തം തൊഴിലാളികളിൽ 25 ശതമാനം പേരെ കുവൈത്തികളിൽനിന്ന് നിന്ന് നിയമിക്കണമെന്നാണ് നിയമം. ഇത് 50 ശതമാനമാക്കി ഉയർത്താനാണ് പദ്ധതി .പെട്രോളിയം മേഖലയിൽ 30 ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് ചട്ടം .ഇത് 60 ശതമാനമാക്കി ഉയർത്താനുമാണ് പദ്ധതി .
നിശ്ചിതയെണ്ണം തദ്ദേശീയരെ ജോലിക്ക് വെക്കാത്ത സ്വകാര്യ കമ്പനികളുടെ ഫയൽ ക്ലോസ് ചെയ്യുന്നതിന് പുറമെ നിയമം പാലിക്കാത്തതിനുള്ള പിഴ മൂന്നിരട്ടിയായി വര്ധിപ്പിക്കാനുമാണ് ആലോചിക്കുന്നത് . അതെ സമയം , ഈ നിയമം പ്രാബല്യത്തിലാകുന്നതോടെ സ്വകാര്യ മേഖലയിൽ ഇന്ത്യക്കാരുൾപ്പെടെ വിദേശികൾക്ക് ലഭിക്കേണ്ട തൊഴിലവസരങ്ങൾ വീണ്ടും കുറയും . സ്വകാര്യ കമ്പനികളിൽ പകുതിയോളം സ്വദേശികളെ നിയമിക്കണമെന്ന നിബന്ധന കുവൈത്തിലെ വിദേശികളുടെ തൊഴിൽ സാധ്യത പകുതിയോളം കുറക്കുമെന്നർത്ഥം .