പ്രവാസികളുടെ ഹൃദയം ദുർബലമോ ? : കുവൈറ്റിൽ 15 മാസത്തിനിടെ റിപ്പോർട്ട് ചെയ്ത ഹൃദയാഘാത കേസുകളിൽ കൂടുതലും പ്രവാസികൾ

0
117

കുവൈത്ത് സിറ്റി: 2023 മെയ് മുതൽ 2024 ഓഗസ്‌റ്റ് വരെയുള്ള കാലയളവിൽ ഹാർട്ട് അസോസിയേഷൻ ഓഫ് കുവൈറ്റ് അടുത്തിടെ നടത്തിയ പഠനത്തിൽ 7,600 ഹൃദയാഘാത കേസുകൾ രേഖപ്പെടുത്തിയതായി വെളിപ്പെടുത്തി. വിവരങ്ങളിൽ ഏറ്റവും ഭയാനകമെന്നത് ഹൃദയാഘാതം റിപ്പോർട്ട് ചെയ്യുന്ന 71 ശതമാനം പേരും പ്രവാസികളാണ് എന്നുള്ളതാണ്. 29 % മാത്രമാണ് കുവൈത്ത് പൗരന്മാർ. 82% കേസുകളും പുരുഷന്മാരാണ് (6,239), സ്ത്രീകൾ 18% (1,363) ആണ്. രോഗികളിൽ 43% നിലവിലെ പുകവലിക്കാരും 13% മുൻ പുകവലിക്കാരുമാണ്. പകുതിയിലധികം രോഗികളും പ്രമേഹരോഗികളാണ്.