പ്രവാസികളെയും കേരളത്തെയും അവഗണിച്ച ബജറ്റ്, നിരാശാജനകം -ഐ.എം.സി.സി

0
105

കുവൈത്ത് സിറ്റി: കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച പുതിയ സർക്കാരിൻ്റെ ആദ്യ ബജറ്റും പ്രവാസികളെയും കേരളത്തെയും തീർത്തും അവഗണിച്ചിരിക്കുകയാണെന്ന് ഐ.എം.സി.സി ജിസിസി രക്ഷാധികാരി സത്താർ കുന്നിൽ, കുവൈറ്റ് കമ്മിറ്റി പ്രസിഡൻ്റ് ഹമീദ് മധൂർ, ജനറൽ സെക്രട്ടറി ശരീഫ് താമരശ്ശേരി, ട്രഷറർ അബൂബക്കർ എ ആർ നഗർ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു . കഴിഞ്ഞ പത്തു വർഷമായി തുടരുന്ന എൻ.ഡി.എ സർക്കാർ എന്നും പ്രവാസികളെ അവഗണിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇന്ത്യൻ സമ്പദ് ഘടനക്ക് വലിയ താങ്ങായി നിൽക്കുന്ന പ്രവാസികളുടെ നിരന്തരമായ ആവശ്യങ്ങളായ യാത്ര പ്രശ്നങ്ങൾക്കുള്ള പരിഹാരം, പുനരധിവാസം, ഇൻഷുറൻസ് പരിരക്ഷ, തുടങ്ങിയ വിഷയങ്ങളിൽ ഒരു ഇടപെടൽ പോലും ഉണ്ടായിട്ടില്ല. കൊറോണ കാലത്തു പോലും പ്രവാസികളെ അവഗണിച്ച സർക്കാരാണ്. പ്രവാസി സംഘടനകൾ ഒറ്റക്കെട്ടായി കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കണം എന്നും, പ്രവാസികളുടെ അടിയന്തിര ആവശ്യങ്ങൾ പരിഹരിക്കാൻ ഇടപെടലുകൾ നടത്തണം എന്നാവശ്യപ്പെട്ടു കേന്ദ്ര ധനകാര്യ മന്ത്രിക്കു നിവേദനം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. അതോടൊപ്പം സാമ്പത്തിക പ്രതിസന്ധിയിൽ ഉള്ള കേരളത്തോട് വൈരാഗ്യ ബുദ്ധിയോടെയാണ് കേന്ദ്ര പെരുമാറുന്നത്. സാമ്പത്തിക പാക്കേജ്, വെള്ളപ്പൊക്ക ദുരിതാശ്വാസ സാഹായം , കൂടുതൽ തീവണ്ടികൾ, എയിംസ് തുടങ്ങിയ ഒരു കാര്യവും പരിഗണിക്കാതെ കേരളത്തെ കൂടുതൽ ഞെരുക്കാനാണ് കേന്ദ്ര ശ്രമിക്കുന്നത്. ഇത് നിരാശാകാജനകമാണെന്നും ഐ എം സി സി നേതാക്കൾ പറഞ്ഞു.