പ്രവാസികളേ ശ്രദ്ധിക്കുക; യൂസർ ഫീ യിൽ വർധനവ്

കു​വൈ​ത്ത് സി​റ്റി: പ്രവാസികൾക്ക് ഇരുട്ടടിയെന്നോണം എയർ പോർട്ട് യൂസർ ഫീ യിൽ വർധനവ്. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ്​ യൂ​സ​ർ ഫീ ​ഇ​ര​ട്ടി​യായി ഉയർത്തിയത്. കൂടാതെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ദ്യ​മാ​യി വ​ന്നി​റ​ങ്ങു​ന്ന​വ​ർ​ക്കും യൂ​സ​ർ ഫീ ​ബാ​ധ​ക​മാ​ക്കി. നി​ല​വി​ൽ ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ർ​ക്ക്​ 506 രൂ​പ​യും അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ർ​ക്ക്​ 1069 രൂ​പ​യു​മാ​ണ്​ യൂ​സ​ർ ഫീ.വി​ദേ​ശ​ത്തു നി​ന്ന്​ വ​ന്നി​റ​ങ്ങു​ന്ന​വ​ർ 660, 720, 780 എ​ന്നി​ങ്ങ​നെ നൽകേണ്ടിവരും. വി​മാ​ന​ങ്ങ​ളു​ടെ ലാ​ൻ​ഡി​ങ്​ ചാ​ർ​ജ്​ ഒ​രു മെ​ട്രി​ക്​ ട​ണ്ണി​ന്​ 309 ആയിരുന്നു. അതും വർധിപ്പിച്ച് 890 രൂപ ആക്കിയിട്ടുണ്ട്.