കുവൈറ്റ് സിറ്റി: പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഉപേക്ഷിക്കില്ലെന്ന് ഓക്സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ്.
സാമ്പത്തിക വിദഗ്ധനായ സ്‌കോട്ട് ലിവര്‍മോര്‍ ‘ബ്ലൂംബെര്‍ഗി’ലെ തൻ്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം എടുത്തുപറയുന്നത്.
എണ്ണ ഇതര മൊത്ത ആഭ്യന്തര ഉത്പാദനത്തിലെ തൊഴിലവസരങ്ങള്‍ പ്രതീക്ഷിച്ചതു പോലെ കുറഞ്ഞിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . യാത്രാ നിയന്ത്രണങ്ങളും താത്കാലിക അവധികളും ശമ്പളമില്ലാത്ത അവധികളും ഉപയോഗിച്ചത് വഴി പ്രവാസികള്‍ ജോലി ഉപേക്ഷിക്കുന്നതിനും നാട്ടിലേക്ക് തിരിച്ചുപോകുന്നതിനുമുള്ള സാധ്യതകൾ കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ വിവിധ മേഖലകളില്‍ പ്രവാസി തൊഴിലാളികളെ വളരെയധികം ആശ്രയിക്കുന്നുണ്ട്.
എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലാവുകയും പിന്നീട് ചുരുങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിരവധി പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായിരുന്നു.
അതിനിടയില്‍ പ്രവാസി തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്ന നടപടികളായി കുവൈത്ത് അടക്കമുള്ള രാജ്യങ്ങള്‍ മുന്നോട്ടുപോയത് പ്രവാസികള്‍ക്ക് തിരിച്ചടിയായി.
Home Middle East Kuwait പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഉപേക്ഷിക്കില്ലെന്ന് ഓക്സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ്