പ്രവാസികൾക്കുള്ള അവശ്യ മരുന്നുകൾ കൊറിയർ വഴി എത്തിക്കും

0
20

തിരുവനന്തപുരം: പ്രവാസികൾക്കുള്ള അവശ്യ മരുന്നുകൾ കൊറിയർ വഴി എത്തിക്കാൻ സംവിധാനം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡി.എച്ച്.എല്‍ കൊറിയര്‍ സര്‍വീസ് കമ്പനിയാണ് മരുന്നുകൾ എത്തിച്ച് നല്‍കാൻ സന്നദ്ധത അറിയിച്ചത്. ഇക്കാര്യം നോര്‍ക്ക റൂട്ട്‌സിനെ അറിയിക്കുകയും ചെയ്തു. ഇവര്‍ ഡോര്‍ ടു ഡെലിവറിയായി മരുന്നുകള്‍ എത്തിച്ചുനല്‍കുമെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

മരുന്നും ബില്ലുകളും കൊച്ചിയിലെ ഓഫീസില്‍ എത്തിച്ചാല്‍ പാക്കിങ് ഉള്‍പ്പെടെ കമ്പനി നിര്‍വഹിച്ച് ഡോര്‍ ഡെലിവറിയായി എത്തിച്ചുനല്‍കും. റെഡ് സോണ്‍ അല്ലാത്ത ജില്ലകളില്‍ രണ്ട് ദിവസത്തിനകം ഓഫീസുകള്‍ തുറക്കാമെന്നും ഡി.എച്ച്.എല്‍. അറിയിച്ചിട്ടുണ്ട്.