കുവൈത്ത് സിറ്റി: അനധികൃത ഒത്തുചേരലുകളിലോ പരിപാടികളിലോ പങ്കെടുക്കുകയോ ആഘോഷ പ്രകടനങ്ങൾ നടത്തുകയോ ചെയ്യുന്ന പ്രവാസികൾക്കെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. ഇത്തരം മുന്നറിയിപ്പുകൾ ലംഘിച്ചാൽ നാടുകടത്തൽ നേരിടേണ്ടി വരുമെന്നും അറിയിച്ചു. സുരക്ഷ, ഗതാഗതക്കുരുക്ക്, പൊതു മര്യാദ എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകളുടെ വെളിച്ചത്തിലാണ് ഈ നടപടി. ഗതാഗതക്കുരുക്കിന് കാരണമായോ പൊതു മര്യാദ ലംഘിക്കുന്നതോ ആയ പൊതു മാർച്ചുകൾ മൂലമുണ്ടാകുന്ന തടസ്സങ്ങൾ തടയുക, കുവൈറ്റ് സമൂഹത്തിന്‍റെ സുരക്ഷ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുക എന്നിവയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. അനധികൃത ഒത്തുചേരലുകളിലോ പരിപാടികളിലോ പങ്കെടുക്കുന്നത് ഒഴിവാക്കുന്നതുൾപ്പെടെയുള്ള കുവൈറ്റ് നിയമങ്ങൾ പ്രവാസികൾ കർശനമായി പാലിക്കണം. ഔദ്യോഗിക അംഗീകാരമില്ലാത്ത പൊതു ജാഥകൾ തടസ്സങ്ങൾ സൃഷ്ടിക്കുകയും കർശനമായ പിഴകൾക്ക് വിധേയമായി ലംഘനമായി കണക്കാക്കുകയും ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.