പ്രവാസികൾ കമ്പനികൾ സ്ഥാപിക്കുന്നതിലുള്ള നിയന്ത്രണം ശക്തമാക്കുന്നു 

0
57

കുവൈത്ത് സിറ്റി: ആർട്ടിക്കിൾ 18 റസിഡൻസി കൈവശമുള്ള പ്രവാസികളെ പുതിയ കമ്പനികൾ സ്ഥാപിക്കുന്നതിൽ നിന്ന് വിലക്കുന്നതിലുള്ള നിലപാട് കുവൈറ്റിലെ വാണിജ്യ വ്യവസായ മന്ത്രാലയം ശക്തമാക്കി. ലിമിറ്റഡ് ലയബിലിറ്റി കമ്പനികളിൽ പങ്കാളികളോ മാനേജിംഗ് പങ്കാളികളോ ആകുന്നതിനെയും ഈ തീരുമാനം ബാധിക്കുന്നുണ്ട്. ആർട്ടിക്കിൾ 18 പ്രകാരം ഓഹരി ഉടമകളുള്ള നിലവിലുള്ള കമ്പനികൾക്ക് ഈ നിയന്ത്രണം ബാധകമല്ല. പുതുതായി ആരംഭിക്കുന്ന ബിസിനസുകളെയാണ് ഇത് ബാധിക്കുന്നത്. സമീപകാല റിപ്പോർട്ടുകൾ പ്രകാരം, ആർട്ടിക്കിൾ 18 റെസിഡൻസി കൈവശമുള്ള ഏകദേശം 9,600 സ്വകാര്യ മേഖലയിലെ ജീവനക്കാർ വിവിധ കമ്പനികളിൽ പങ്കാളികളോ മാനേജിംഗ് പങ്കാളികളോ ആയി പട്ടികപ്പെടുത്തിയിട്ടുണ്ട്. പുതിയ നിയന്ത്രണ സംവിധാനം രൂപീകരിക്കുന്നത് വരെ പുതിയ സ്ഥാപനങ്ങൾക്കുള്ള നിലവിലെ നിരോധനം തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ സംവിധാനത്തിന്‍റെ വിശദാംശങ്ങൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ല.