പ്രവാസികൾ സ്വദേശത്തേക്ക് പണം അയച്ചതിൽ കാര്യമായ കുറവ്

0
31

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികൾ സ്വദേശത്തേക്ക് പണം അയച്ചതിൽ കാര്യമായ കുറവ് രേഖപ്പെടുത്തി. ഈ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ പ്രവാസികൾ അവരുടെ രാജ്യങ്ങളിലേക്ക് അയച്ച തുകയിൽ 21.96 ശതമാനത്തിൻ്റെ കുറവാണ് രേഖപ്പെടുത്തിയത്. 1.35 മുതൽ 1.056 ബില്യൺ ദിനാറിൻ്റെ കുറവാണ് രേഖപ്പെടുത്തിയത്.
എന്നാൽ 2020 ന്റെ ആദ്യ പകുതിയിൽ മുൻവർഷത്തെ അപേക്ഷിച്ച് 12.13 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.15 ൽ നിന്ന് 2.41 ബില്യനായിരുന്നു വർധിച്ചത്.