പ്രവാസിയുടെ സമ്പാദ്യം മോഷണം പോയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു

0
25

കുവൈത്ത് സിറ്റി: കുടുംബത്തിന് കൈമാറാൻ കരുതിയിരുന്ന തൻ്റെ സമ്പാദ്യം മോഷണം പോയതായി പ്രവാസിയുടെ പരാതിയെ തുടർന്ന് കുവൈത്ത് അധികൃതർ മോഷണക്കേസിൽ അന്വേഷണം ആരംഭിച്ചു. തന്‍റെ 700 കുവൈറ്റ് ദിനാർ കാണാതായതായി കാണിച്ച് പ്രവാസി ലോക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കൂടെ താമസിക്കുന്നയാളെ സംശയമുള്ളതായി പ്രകടിപ്പിച്ചതിനെ തുടർന്ന് അയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായി സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. അധികാരികൾ നിലവിൽ തെളിവുകൾ ശേഖരിക്കുകയാണ്, പരാതിക്കാരന്‍റെയും പ്രതിയുടെയും കൂടുതൽ മൊഴികൾ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത നൽകുമെന്ന് പ്രതീക്ഷിക്കുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.