കുവൈത്ത് സിറ്റി: കുവൈറ്റിലെ വഫ്രയിലെ കൂടാരത്തിൽ നാൽപ്പതുവയസ്സുള്ള ഏഷ്യൻ പ്രവാസിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് റൂമിന് ലഭിച്ചയുടൻ അത്യാഹിത വിഭാഗം സംഭവസ്ഥലത്ത് എത്തി മരണം സ്ഥിരീകരിച്ചു. മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനായി അധികൃതർ മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിന് കൈമാറി.