പ്രവാസി ഭാരത് ദിവസ് ആചരിക്കും

0
27

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ആറാമത് പ്രവാസി ഭാരതീയ ദിവസ് ആചരിക്കുന്നു. 2021 ജനുവരി 09 ന് നടക്കുന്ന പരിപാടിയിൽ വർച്വലി പങ്കെടുക്കാൻ എല്ലാ പ്രവാസി ഇന്ത്യക്കാരെയും, ഇന്ത്യൻ വംശജരായ വ്യക്തികളെയും, കുവൈത്തിലെ ഇന്ത്യൻ അസോസിയേഷൻ അംഗങ്ങളെയും ക്ഷണിച്ചു.
രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കും, വൈകുന്നേരം ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദ് ഉപസംഹാര പ്രസംഗം നടത്തും. പിബിഢി ആചരണത്തിൻ്റെ ഭാഗമായി
ആത്മ നിർഭർ ഭാരതത്തിലെ പ്രവാസികളുടെ പങ്ക്, കോവിഡിന് ശേഷമുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുക എന്നീ വിഷയങ്ങളിൽ രണ്ട് സെഷനുകൾ നടക്കും.