പ്രവാസി ലീഗൽ സെൽ ആഗോള വക്താവായിയുള്ള ബാബു ഫ്രാൻസീസിന്റെ നിയമനത്തെ സ്വാഗതം ചെയ്ത് കുവൈറ്റ് ചാപ്റ്റർ

0
17
കുവൈത്ത് സിറ്റി :പ്രവാസി ലീഗൽ സെൽ ആഗോള വക്താവായിയുള്ള ബാബു ഫ്രാൻസീസിന്റെ നിയമനത്തെ സ്വാഗതം ചെയ്ത് കുവൈറ്റ് ചാപ്റ്റർ.
ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ ഭരണസമിതിയുടെ തീരുമാനപ്രകാരം അഡ്വ. ജോസ് അബ്രഹാം ,പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട്  & അഡ്വക്കേറ്റ് ഓൺ റെക്കോർഡ് -സുപ്രീം കോടതി,യാണ് ശ്രീ ബാബു ഫ്രാൻസീസ് ഒലക്കേങ്കിലിന് നിയമന ഉത്തരവ്  നൽകിയത്.  2019 മുതൽ പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡായി പ്രവർത്തിച്ചു വരികെയാണ് ഈ അധികച്ചുമതല ഇപ്പോൾ നൽകിയിട്ടുള്ളത്.
ദേശീയ തലത്തിൽ രജിസ്ട്രർ ചെയ്ത് പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെല്ലിൽ വിരമിച്ച സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാർ, സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ, അക്കാദമിക് വിദഗ്ധർ,ഇന്ത്യയിലെ പൊതുപ്രവർത്തകർ എന്നിവർ  പ്രവർത്തിക്കുന്നു.  നീതി ലഭിക്കാൻ  കഴിയാത്ത സാധാരണ ഇന്ത്യൻ പൗരൻ നേരിടുന്ന അനേകം വിഷമതകൾ ലഘൂകരിക്കുക. ജാതി,മതം, ലിംഗഭേദം, ഭാഷ, ജനന സ്ഥലം മുതലായവയിൽ വിവേചനമില്ലാതെ എല്ലാവർക്കും  അന്തസ്സും സംരക്ഷണവും, ഉറപ്പാക്കുക തുടങ്ങിയവയാണ് പി‌എൽ‌സി  ലക്ഷ്യങ്ങൾ. ഇന്ത്യൻ പൗരന്റെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങളും ശരിയായ നീതിയും ഇന്ത്യയിൽ ലഭിക്കാൻ  നിയമസഹായവും നൽകുന്നു. കൂടാതെ വിദേശ രാജ്യങ്ങളിൽ തദ്ദേശീയ അഭിഭാഷകരും,നിയമജ്ഞരുമായി സഹകരിച്ചു കൊണ്ട് , നിയമ ബോധവൽക്കരണ പരിപാടികളും, നിയമ ഉപദേശങ്ങളും,നിയമ സഹായങ്ങളും നൽകി വരുന്നു.
പി‌ എൽ‌ സി പാനലിലെ പ്രതിജ്ഞാബദ്ധരായ നിരവധി അഭിഭാഷകർ വിവിധ ജുഡീഷ്യൽ ഫോറങ്ങളിൽ ഇന്ത്യയിൽ സാധാരണക്കാർക്ക് വേണ്ടി ഹാജരായി  നിയമ സഹായവും,സൗജന്യ നിയമപരമായ ഉപദേശവും നൽകാൻ സന്നദ്ധരായി പ്രവർത്തിക്കുന്നു.പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളുമായും സംഘടനകളുമായും സഹകരിച്ച് വിദഗ്ധരായ പരിശീലകരുടെ പിന്തുണയോടെ പൊതുജനങ്ങളിൽ നിയമ അവബോധം വ്യാപിപ്പിക്കുന്നതിന് പി‌ എൽ‌ സി വിവിധ സ്ഥലങ്ങളിൽ പ്രതിജ്ഞാബദ്ധമായി പ്രവർത്തിച്ചു വരുന്നു. പ്രവാസികളുടെ ന്യായമായ അവകാശങ്ങൾ സ്ഥാപിച്ചു കിട്ടുന്നതിന് നിരവധിയായ നിയമ പോരാട്ടങ്ങളാണ് സുപ്രീം കോടതിയിലും ,ഹൈക്കോടതികളിലുമായി പ്രവാസി ലീഗൽ നടത്തിക്കൊണ്ടിരിക്കുന്നത്.
പ്രവാസി ലീഗൽ സെൽ ആഗോള വക്താവായിയുള്ള ബാബു ഫ്രാൻസീസിന്റെ പുതിയ നിയമനം, പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്കുള്ള വലിയ അംഗീകാരമാണെന്ന് ജനറൽ സെക്രട്ടറി ബിജു സ്റ്റീഫനും, കോ ഓഡിനേറ്റർ അനിൽ മൂടാടിയും പത്രക്കുറിപ്പിൽ അറിയിച്ചു.