കുവൈത്ത് സിറ്റി: പ്രവാസി വെൽഫയർ കുവൈത്ത് കേരളോത്സവം -2024 വിജയപ്രദമാക്കുവാൻ സാൽമിയ മേഖല സ്വാഗത സംഘം രൂപീകരിച്ചു. ഫൈസൽ ബാബു, ഷഫീഖ് ബാവ, ഫാറൂഖ് ശർക്കി, അബ്ദുൽ ഷുക്കൂർ വണ്ടൂർ, വസ്സീം, ജഹാൻ, ദിൽഷാദ്, ജവാദ് അമീർ, ബിനിഷ റസ്സാഖ്, ശ്യാമ, നസീറ റിയാസ് എന്നിവരെ വിവിധ കാറ്റഗറി കോർഡിനേറ്റർമാരായി തീരുമാനിച്ചു.സ്ത്രീകൾക്കും, പുരുഷൻമാർക്കും, എല്ലാ പ്രായത്തിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വിവിധ കലാ മത്സരങ്ങളിൽ പങ്കെടുക്കാമെന്നും,കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനും 99416712,99873903,66730353 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും പ്രവാസി വെൽഫയർ സാൽമിയ സോണൽ പ്രസിഡന്റ് നാസർ മടപ്പള്ളി അറിയിച്ചു.
Home Kuwait Associations പ്രവാസി വെൽഫയർ കുവൈറ്റ് – കേരളോത്സവം 2024- സാൽമിയ മേഖല സ്വാഗത സംഘം രൂപീകരിച്ചു