കുവൈത്ത് സിറ്റി : പ്രവാസ മണ്ണില്‍ കലാകൈരളിയുടെ കേളികൊട്ടുണര്‍ത്തി പ്രവാസി വെൽഫെയർ കുവൈത്ത് കേരളോത്സവം സീസൺ 3 സംഘടിപ്പിക്കുന്നു. നവംബർ 22 ന് രാവിലെ 8 മണി മുതല്‍ അബ്ബാസിയയിലെ ഓക്സ്ഫോഡ് പാക്കിസ്ഥാൻ സ്കൂളിലാണ് കേരളോത്സവം അരങ്ങേറുക. 10 ഓളം വേദികളിലായി വിവിധ പ്രായ പരിധിയിലുള്ള കുട്ടികൾക്കും, പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ മത്സരങ്ങൾ ഉണ്ടാകും. തിരുവാതിര, സംഘനൃത്തം, ഡാൻസ്, പ്രസംഗം, മലയാള ഗാനം, കവിത ആലാപനം, മാപ്പിള പാട്ട്, ഗാന ചിത്രീകരണം, സ്കിറ്റ്, സ്റ്റാൻഡ് അപ് കോമഡി ,രചന മത്സരങ്ങൾ തുടങ്ങി 65 ഓളം ഇനങ്ങളിലായി വൈവിധ്യമാര്‍ന്ന കലാ വൈജ്ഞാനിക മത്സരങ്ങള്‍ അബ്ബാസിയ ഫർവാനിയ ഫഹാഹീൽ, സാൽമിയ എന്നീ നാലു മേഖലകളുടെ കീഴിലാണ് അരങ്ങേറുക. കുവൈത്തിലെ പ്രമുഖ സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പിൽ നടക്കുന്ന ഈ കലാ മാമാങ്കത്തിൽ വിജയികൾക്ക് ആഘർഷകമായ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. പ്രവാസി വെൽഫെയർ കുവൈത്ത് കേരളോത്സവം സീസൺ 3 യുടെ കൂടുതൽ വിശദാശംസകൾ ഉടനെ അറിയിക്കുമെന്ന് പ്രവാസി വെൽഫെയർ കുവൈത്ത് ഭാരവാഹികൾ പത്ര കുറിപ്പിൽ അറിയിച്ചു.