പ്രവാസി വെൽഫെയർ കേരളോത്സവം ഫഹാഹീൽ സോൺ ഗെറ്റ് ടുഗെതർ

0
41

കുവൈത്ത് സിറ്റി : മാംഗോ ഹൈപ്പർ പ്രവാസി വെൽഫെയർ കുവൈത്ത് നടത്തിയ കേരളോത്സവത്തിൽ പങ്കെടുത്ത മത്സരാർത്ഥികളെയും സഹകാരികളെയും പങ്കെടുപ്പിച്ച് ഫഹാഹീൽ സോൺ ഗെറ്റ് ടുഗെതർ സംഘടിപ്പിച്ചു. ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടന്ന പരിപാടിയിൽ പ്രവാസി വെൽഫെയർ കുവൈറ്റ്‌ ഫഹാഹീൽ ആക്റ്റിംഗ് പ്രസിഡന്റ് ഗഫൂർ എം കെ അധ്യക്ഷത വഹിച്ചു.കേന്ദ്ര സെക്രട്ടറി അഷ്‌കർ മാളിയേക്കൽ മുഖ്യ പ്രഭാഷണം നടത്തി. ടീം വെൽഫെയർ കൺവീനർ അബ്ദുറഹ്മാൻ കെ, വിജയലക്ഷ്മി ടീച്ചർ,ജിഷ ടീച്ചർ, മുരളീ നാദ് ,അസ്ന കളത്തിൽ എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് പരിശീലനം നൽകിയ ടീച്ചർമാരെ ചടങ്ങിൽ ആദരിച്ചു.വിവിധ മത്സരങ്ങളിൽ സമ്മാനർഹരായ മത്സരാർത്ഥികൾക്ക് പരിപാടിയിൽ മെഡലുകൾ വിതരണം ചെയ്തു.മത്സരാർത്ഥികൾ തങ്ങളുടെ സമ്മാനാർഹമായ പരിപാടികൾ അവതരിപ്പിച്ചു. സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യയായ നൂരിയ നൗഷിൻ, ജൂനിയർ ബോയ്സ് മലയാളം ഗാനത്തിൽ ഒന്നാം സ്ഥാനവും മാപ്പിള പാട്ടിൽ രണ്ടാം സ്ഥാനവും ലഭിച്ച ജീവ ജിഗ്ഗു സദാശിവൻ,സ്ത്രീകളുടെ മലയാളം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് അർഹയായ അസ്ന കളത്തിൽ, രണ്ടാം സ്ഥാനം നേടിയ മഞ്ജു മോഹൻ, പുരുഷന്മാരുടെ പ്രബന്ധ രചനയിൽ ഒന്നാം സ്ഥാനം ലഭിച്ച അബ്ദുൽ സമദ്, ഷോർട് ഫിലിം രണ്ടാം സ്ഥാനം നേടിയ അബ്ദുറഹ്മാൻ, ജൂനിയർ ഗേൾസ് ചിത്ര രചന രണ്ടാം സ്ഥാനം നേടിയ മറിയം നൗഷിൻ, ജൂനിയർ ഗേൾസ് മലയാള പ്രസംഗത്തിൽ രണ്ടാം സ്ഥാനം നേടിയ ഹനാൻ ശിഹാബ്,കിഡ്സ്‌ ഫാൻസി ഡ്രസ്സിൽ മൂന്നാം സ്ഥാനം നേടിയ ഇസിൻ സാദ് ഇസ്മായിൽ,ലേഡീസ് മലയാള ഗാനം മൂന്നാം സ്ഥാനം നേടിയ ഏഞ്ചൽ മേരി റോഡിഗ്രസ്, ലേഡീസ് മെഹന്ദിയിൽ രണ്ടാം സ്ഥാനം നേടിയ നെസ്ല മുഹമ്മദ്‌ റിജാസ്, സീനിയർ ബോയ്സ് മലയാള പ്രസംഗത്തിൽ രണ്ടാം സ്ഥാനം നേടിയ വിജ്ദാൻ കൊളക്കാടൻ, സൂപ്പർ കിഡ്സ്‌ മെമ്മറി ടെസ്റ്റിൽ രണ്ടാം സ്ഥാനം നേടിയ ആയിഷ ഹാരിസ്, സൂപ്പർ കിഡ്സ്‌ മെമ്മറി ടെസ്റ്റിൽ മൂന്നാം സ്ഥാനം നേടിയ ജന്നത്ത് മുഹാസ്, ജൂനിയർ ബോയ്സ് പ്രസംഗം മലയാളം മൂന്നാം സ്ഥാനം നേടിയ ഹനീസ് അഹ്സാൻ, സീനിയർ ബോയ്സ് സംഘഗാനം ഒന്നാം സ്ഥാനം നേടിയ ടീം, സബ് ജൂനിയർ ബോയ്സ് സിനിമാറ്റിക് ഡാൻസിൽ ഒന്നാം സ്ഥാനം നേടിയ ടീം, ലേഡീസ് സംഘ ഗാനത്തിൽ രണ്ടാം സ്ഥാനം നേടിയ ടീം,എന്നിവർക്ക് കേന്ദ്ര വൈസ് പ്രസിഡന്റ് അനിയൻ കുഞ്ഞ്,അഷ്‌കർ മാളിയേക്കൽ, അബ്ദുറഹ്മാൻ കെ, ഷംസീർ ഉമർ. ക്യാപ്റ്റൻ മുനീർ പുത്തനങ്ങാടി , ഹാരിസ്, നസീം കൊച്ചന്നൂർ, സെമിയത്ത് യൂനുസ്, മുസ്‌തഫ അരീക്കോട്, സോജാ സാബിക്,യൂനുസ് കാനോത്ത്, വാജിദ്എ ന്നിവർ മെഡലുകൾ വിതരണം ചെയ്തു. ജീവ ജഗ്ഗു സദാശിവന്റെ ഗാനങ്ങളും, നസീർ കൊച്ചി, വാജിദ്, സക്കറിയ തിക്കോടി എന്നിവരുടെ നേതൃത്വത്തിൽ നടന്ന മുട്ടിപാട്ടും പരിപാടിക്ക് കൊഴുപ്പേകി. ഒസാമ അബ്ദു റസാക്ക്, ഫൈസൽ അബ്ദുള്ള,സജിന സുബൈർ, അഫീഫ ഒസാമ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ക്യാപ്റ്റൻ മുനീർ പുത്തനങ്ങാടി നന്ദി പറഞ്ഞു.