പ്രവാസ ലോകത്ത്‌ ഒരു അപൂർവ്വ കല്യാണ എൻഗേജ്മെന്റ്‌-  സംഘടനാ ഭാരവാഹികൾ ബന്ധുക്കളായി, പ്രവാസി നവമിധുനങ്ങളുടെ മോതിരകൈമാറ്റം റിയാദിൽ സംഘടിപ്പിച്ചു

0
26
നിലവിലെ കോവിഡ്‌ സാഹചര്യത്തിൽ തീരുമാനിച്ച ‌വിവാഹ നിശ്ചയം നാട്ടിൽ പോയി നടത്താൻ സാധിക്കാതെ വന്ന റിയാദ്‌ കിങ്ങ്‌ ഫഹദ്‌ ഹോപ്സിറ്റലിലെ നഴ്സ്‌ ആയ  കോട്ടയം സ്വദേശിനി ഭാഗ്യ സതീശനും,  ജിദ്ദയിൽ ജരീർ ബുക്ക്‌ സ്റ്റോർ ജീവനക്കാരൻ ആയ ആലപ്പുഴക്കാരൻ അഭിരാജ്‌ ദേവരാജനും ആണു ജികെപിഎ റിയാദ്‌ ഭാരവാഹികളുടെയും വധുവിന്റെ സഹപ്രവർത്തകരുടെയും സമക്ഷം മോതിരം കൈമാറി എൻഗേജ്‌മന്റ്‌ ചടങ്ങ്‌ പൂർത്തിയാക്കിയത്‌. നാട്ടിൽ നിന്ന് നിശ്ചയിച്ച്‌ നൽകിയ ശുഭമുഹൂർത്തതിനു എല്ലാ ഒരുക്കങ്ങളുമായ്‌ ‌GKPA *റിയാദ്‌ രക്ഷാധികാരി* *മുജീബ്‌ മുത്താട്ടും കുടുംബവും റിയാദ്‌ പ്രൊവിൻസ്‌ ട്രഷറർ ഒകെ സലാം*, *സൗദി ചാപ്റ്റർ സെക്രെട്ടറി കാദർ കൂത്തുപറമ്പ്‌* എന്നിവർ കാർമ്മികത്വം വഹിച്ചു.
നിശ്ചയിച്ച സമയത്ത്‌ എൻഗേജ്‌മന്റ്‌ എങ്ങനെ നടക്കും എന്ന വലിയ ആശങ്കയോടെയാണു കഴിഞ്ഞ മാസം GKPA ബഹ്‌റൈൻ  എക്സിക്യുട്ടീവ്‌ അംഗം അനുരാജ്‌ , ബഹറൈൻ ചാപ്റ്റർ പ്രസിഡന്റ്‌ സാജിദ്‌ എൻപിയുമായ്‌ ബന്ധപ്പെട്ടതും‌, സംഘടനയുടെ സ്ഥാപകാംഗവും കുവൈത്ത്‌ പ്രവാസിയുമായ മുബാറക്ക്‌ കാമ്പ്രത്തിനെ വിളിച്ച്‌ ജിദ്ദയിലുള്ള അനുജൻ അഭിരാജിന്റെ  വിവാഹ എൻഗേജ്‌മന്റ്‌ നടത്താൻ സഹായം ആവശ്യപ്പെട്ടതും‌‌.
ജികെപിഎ സൗദി റിയാദ്‌ ഭാരവാഹികളുമായ്‌ ബന്ധപ്പെടുകയും സൗദി ഭാരവാഹികൾ ആയ രാജേഷ്‌ ഉണ്ണിയാട്ടിലും ശരീഫ് തട്ടതായത്  കാദർ കൂത്തുപറമ്പും ഒകെ സലാമും അടക്കം ഉള്ളവർ കോവിഡ്‌ പ്രോട്ടോകോൾ അനുസരിച്ചുള്ള ഹോട്ടൽ റിസപ്ഷൻ പ്ലാൻ ചെയ്യുകയും വരൻ കൂട്ടുകാരനൊപ്പം ജിദ്ദയിൽ നിന്ന് തലേ ദിവസം റിയാദിൽ വരികയും ചെയ്തു. സഹപ്രവർത്തകരുമായ്‌ വധുവും ഹോട്ടലിൽ റിസപ്ഷൻ സ്ഥലത്ത്‌‌ എത്തിച്ചേർന്നു.
നാട്ടിൽ ഉള്ള ബന്ധുക്കളും ബഹറൈനിൽ ഉള്ള സഹോദരൻ അനുരാജും പരിപാടി ഓൺലൈൻ ആയി വീക്ഷിച്ചു. മുഹൂർത്തസമയത്ത്‌ മോതിരം കൈമാറ്റത്തിനു വധുവിന്റെ സഹപ്രവർത്തകരും അടക്കം 21 പേർ സന്നിഹിതരായിരുന്നു.
നാട്ടിൽ പോകാനുള്ള ബുദ്ധിമുട്ട്‌, പോയാൽ തിരികെ വരാനുള്ള പ്രശ്നങ്ങൾ എന്നിവയുമായ്‌ വധൂവരന്മാർ ത്രിശങ്കുവിൽ നിൽകുമ്പോൾ,  കോവിഡ്‌ കാലത്ത്‌ യഥാർത്ഥ ബന്ധുക്കൾ അകലങ്ങളിൽ ആയപ്പോൾ സ്നേഹബന്ധങ്ങളുടെ നന്മയുടെ പുതിയ ചരിത്രം കുറിച്ചു ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ മാതൃകയായി.