പ്രായപൂർത്തിയാകാത്ത കുട്ടിയെ മർദിച്ച സംഭവം; പ്രതികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: പ്രായപൂർത്തിയാകാത്ത കുട്ടിയെ ആക്രമിക്കുകയും മർദിക്കുകയും ചെയ്തവരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു കൂട്ടം ആളുകൾ പ്രായപൂർത്തിയാകാത്ത കുട്ടിയെ ആക്രമിക്കുകയും മർദിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതേതുടർന്നാണ് നടപടി. സംഭവത്തിൻ്റെ സാഹചര്യങ്ങൾ അന്വേഷിച്ചുവരികയാണ്. പ്രതികളെ ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറും.