പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് യുഎഇയിൽ വധശിക്ഷ

0
30
abuse

റാസല്‍ഖൈമ: പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗിക പീഡനത്തിനിരയാക്കി പിതാവിന് വധശിക്ഷ വിധിച്ച് കോടതി. ഏഷ്യൻ സ്വദേശിക്കാണ് റാസൽഖൈമ ക്രിമിനൽകോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. കുട്ടിക്കാലം മുതൽ തന്നെ മകളെ ഇയാൾ ലൈംഗിക പീഡനത്തിനിരയാക്കിയിരുന്നു. പിതാവില്‍ നിന്ന് രക്ഷപ്പെട്ട കുട്ടി ഒരു സുഹൃത്തിന്റെ വീട്ടിൽ അഭയം തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുഹൃത്തിന്റെ പിതാവ് പൊലീസിനെ അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇയാളുടെ ഫോണിൽ നിന്ന് അശ്ലീല വീഡിയോ ശേഖരവും കണ്ടെത്തിയിരുന്നു.