പ്രേംജിത് പാനൂരിന് യാത്രയയപ്പ് നൽകി

0
50

ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ശ്രീ പ്രേംജിത് എം പി ക്ക് ഒ.ഐ.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി. അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടന്ന യാത്രയയപ്പു സമ്മേളനം ഒ.ഐ.സി.സി കുവൈറ്റ് പ്രസിഡന്റ് ശ്രീ വര്ഗീസ് പുതുക്കുളങ്ങര ഉൽഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി പ്രസിഡന്റ് സിദ്ദിഖ് അപ്പക്കൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, മുൻ ജില്ലാ പ്രസിഡന്റ് അഡ്വ ബിജു ചാക്കോ, ലിപിൻ മുഴക്കുന്ന്, ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം ഏറ്റുവാങ്ങി ശ്രീ പ്രേംജിത് മറുപടി പ്രസംഗം പറഞ്ഞു.

ഒ.ഐ.സി.സി ജില്ലാ ജനറൽ സെക്രെട്ടറി ഷോബിൻ സണ്ണി സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ രവിചന്ദ്രൻ ചുഴലി നന്ദിയും പറഞ്ഞു