പൗരത്വം പിൻവലിക്കൽ സസ്പെൻഡ് ചെയ്തതായുള്ള കിംവദന്തികൾ തള്ളി ആഭ്യന്തര മന്ത്രാലയം

0
30

കുവൈത്ത് സിറ്റി: ദേശീയത നിയമത്തിലെ ആർട്ടിക്കിൾ 8 പ്രകാരം കുവൈറ്റ് പൗരത്വം പിൻവലിക്കുന്നത് നിർത്തലാക്കുന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അവകാശവാദങ്ങൾ ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി നിഷേധിച്ചു. കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക ചാനലുകളെ ആശ്രയിക്കാനും സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും പൗരന്മാരോട് നിർദേശിച്ചു. കൂടാതെ സർക്കാർ സ്ഥാപനങ്ങൾക്ക് അവരുടെ ഔദ്യോഗിക ഇമെയിൽ വിലാസങ്ങളും ബന്ധപ്പെടാനുള്ള വിവരങ്ങളും സമർപ്പിക്കാൻ കേന്ദ്ര ഏജൻസി ഫോർ ബെഡൗൺസ് അഫയേഴ്സ് നിർദ്ദേശം നൽകിയിട്ടുണ്ട്. പൗരത്വം റദ്ദാക്കപ്പെട്ട വ്യക്തികളെക്കുറിച്ചുള്ള ആശയവിനിമയം കാര്യക്ഷമമാക്കാനാണ് ഇത്തരമൊരു നിർദേശം.