പൗരത്വനിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് വാക്സിനേഷന് കഴിഞ്ഞാല്‍ പൗരത്വഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കുമെന്ന് ബിജെപിയുടെ കേന്ദ്രങ്ങളില്‍ നിന്ന് ഇപ്പോള്‍ പറയുന്നുണ്ട്. എന്നാൽ കേരളത്തിൽ ഇതിനൊപ്പം നിൽക്കില്ല. നടപ്പാക്കുകയും ഇല്ല. മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് വടക്കന്‍ മേഖല പ്രചരണ ജാഥ കാസര്‍കോട് ഉപ്പളയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.