പൗരത്വ ഭേദഗതി ബില്ല്: കുവൈത്തില്‍ പ്രതിഷേധപരിപാടികളുമായി സംഘടനകൾ

പ്രതീകാത്മ ചിത്രം

കുവൈത്ത്: പൗരത്വ ഭേദഗതി ബില്ലിനെതിരെ കുവൈത്തിലെ പ്രവാസികള്‍ക്കിടയിലും പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തെ വിവിധ സംഘടനകൾ ബില്ലിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. സംയുക്ത സമര സമിതി രൂപീകരിച്ചു കൊണ്ടുള്ള പ്രതിഷേധപരിപാടികൾക്കാണ് നീക്കമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് കല കുവൈത്ത് അടുത്ത ദിവസം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്. പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വച്ച് രാജ്യത്തെ വിഭജിക്കാനുള്ള നീക്കമാണ് ബിജെപി സര്‍ക്കാർ നടത്തുന്നതെന്നാണ് സംഘടനാ ഭാരവാഹികളുടെ ആരോപണം.

മതപരമായ വിവേചനം നിരോധിച്ച് നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നാണ് ഭരണഘ‍ടന ഉറപ്പു നൽകുന്നത്. അതിനോടുള്ള വെല്ലുവിളിയാണ് കേന്ദ്രം നടത്തുന്നതെന്നും ഇവർ വിമർശിക്കുന്നു, അടുത്ത ദിവസം വൈകിട്ട് അബ്ബാസിയ കലാസെന്ററിൽ നടക്കുന്ന പ്രതിഷേധ കൂട്ടായ്മയിൽ കുവൈറ്റിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്നും കല കുവൈത്ത് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.