പൽപക് കേന്ദ്ര ഭാരവാഹികളെ തിരഞ്ഞെടുത്തു

0
18

കുവൈറ്റ്‌ സിറ്റി : പൽപക് 2025 വർഷത്തിലെ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. രാജേഷ് പരിയാരത്ത് പ്രസിഡന്റ്, സുരേഷ് മാധവൻ ജനറൽ സെക്രെട്ടറി, മനോജ് പരിയാനി ട്രഷറർ പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ 2024 വർഷത്തെ വാർഷിക സമ്മേളനവും 2025 വർഷത്തെ ഭാരവാഹി തിരഞ്ഞെടുപ്പും ജനവരി 31 വെള്ളിയാഴ്ച കാലത്ത് 10 ന് മംഗഫ് മെമ്മറീസ് ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. പൽപക് പ്രസിഡന്റെ് സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രേംരാജ് 2024 വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ രാജേഷ് ബാലഗോപാലൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് 2025 വർഷത്തേക്കുള്ള കേന്ദ്രഭാരവാഹികളുടെ പൊതുതിരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ് രാജേഷ് പരിയാരത്ത് ,ജനറൽ സെക്രെട്ടറി സുരേഷ് മാധവൻ, ട്രഷറർ മനോജ് പരിയാനി, വൈസ് പ്രസിഡന്റ് രാജേഷ് ബാലഗോപാലൻ, ജോയിന്റ് സെക്രട്ടറി സി.പി. ബിജു, സാമൂഹ്യ വിഭാഗം സെക്രട്ടറി ജിജു മാത്യു, ആട്‌സ് സെക്രട്ടറി ജിത്തു എസ് നായർ, മീഡിയാ സെക്രട്ടറി സന്ദീപ് സുകുമാരൻ, സ്‌പോട്‌സ് സെക്രട്ടറി സന്തോഷ് കുമാർ എന്നിവരെ യോഗം തെരഞ്ഞെടുത്തു. കൂടാതെ വനിതാവേദി ജനറൽ കൺവീനറായി മീര വിനോദ് , ബാലസമിതി ജനറൽ കൺവീനറായി ശ്രുതി ഹരീഷ് എന്നിവരെയും തെരഞ്ഞെടുത്തു. പി.എൻ കുമാറിനെ മുഖ്യരക്ഷാധികാരിയായും ഹരീഷ്, രമേശ് കളരിക്കൽ, നൗഷാദ് പി. ടി, അഭിലാഷ്, രതീഷ്, ജയരാജ് മാവത്ത് എന്നിവരെ സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.  മുതിർന്ന അംഗങ്ങളായ ശിവദാസ് വാഴയിൽ, സുരേഷ് പുളിക്കൽ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ചടങ്ങിൽ പ്രേം രാജ് സ്വാഗതവും ലതിക ശശികുമാർ നന്ദിയും പറഞ്ഞു.