ഫയർ & സേഫ്റ്റി ബോധവത്കരണം സംഘടിപ്പിക്കും

0
90

കുവൈത്ത് സിറ്റി : യൂത്ത് ഇന്ത്യ കുവൈത്ത് ഫയർ & സേഫ്റ്റി ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. കുവൈത്തിൽ അടുത്തിടെയായി അധികരിച്ചുകൊണ്ടിരിക്കുന്ന തീപിടുത്തങ്ങളും അതിലൂടെയുള്ള അപകടങ്ങളെയും മുൻനിർത്തി പൊതുജനങ്ങളിൽ സുരക്ഷാ മാർഗങ്ങളെകുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും ഇത്തരം അപകടങ്ങളെതൊട്ട് മുൻകരുതൽ ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫയർ & സേഫ്റ്റി ട്രെയിനിങ് മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമായ ഫൈവ് എം ഇന്റർനാഷണൽ, കുവൈത്തിലെ പ്രമുഖ വ്യാപാര ശ്രഖലയായ ഗ്രാൻഡ് ഹൈപ്പർ, റെസ്റ്റോറന്റ് മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കാലിക്കറ്റ് ലൈവ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി. ഓഗസ്റ്റ് രണ്ട് വെള്ളിയാഴ്ച ഖൈതാൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് വെകുന്നേരം ഏഴുമണിക്കാണ് നടക്കുക . വാട്ട്സ്ആപ്പ് മുഖേന സുരക്ഷാ മാർഗ നിർദ്ദേശങ്ങൾ പ്രവാസി സമൂഹത്തിലെത്തിക്കുമെന്നും വർഷം തോറും ഇത്തരം സുരക്ഷാ ട്രെയിനിങ് പരിപാടികൾ നടത്താൻ പദ്ധതിയുള്ളതായും യൂത്ത് ഇന്ത്യ കുവൈത്ത് പ്രസിഡണ്ട് സിജിൽ ഖാൻ പത്രസമ്മേളനത്തിൽ പറഞ്ഞു. കെ. ഐ.ജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ഹശീബ് പി , യൂത്ത് ഇന്ത്യ ട്രഷറർ അഖീൽ ഇസ്‌ഹാഖ്‌, പ്രോഗ്രാം കൺവീനർ റമീസ് എം. പി, എക്സിക്യൂട്ടീവ് അംഗങ്ങളായ മഹനാസ് മുസ്തഫ, മുഖസിത്ത്, മുഹമ്മദ്‌ യാസിർ, ഗ്രാൻഡ് ഹൈപ്പർ റിജിനൽ ഡയറക്ടർ അയ്യൂബ് കേചേരി ഫൈവ് എം ഇന്റർനാഷണൽ പ്രതിനിധി ബിനാസ്, ജാസിം എന്നിവർ പ്രസ്സ് കോൺഫറൻസിൽ പങ്കടുത്തു. കുവൈത്ത് പ്രവാസി മലയാളികൾക്കായി സംഘടിപ്പിക്കുന്ന പരിപാടിയിൽ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 60673244 എന്ന നമ്പറിൽ ബന്ധപ്പെടുക.