ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് അർമേനിയ

0
125

ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് അർമേനിയയും. ഇതോടെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന 149ാമത്തെ രാജ്യമായി അർമേനിയ മാറി.അർമേനിയ ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചതായി അർമേനിയൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേലിൻ്റെ എതിർപ്പ് അവഗണിച്ചുകൊണ്ടാണ് ഇത്തരമൊരു തീരുമാനം.ഫലസ്തീൻ പ്രശ്നത്തിന് ശാശ്വതവും സമാധനപരവുമായ പരിഹാരം വേണമെന്ന് നിരവധി വേദികളിൽ അർമേനിയ ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങ​ളോടും സമത്വം, പരമാധികാരം, വിവിധ വിഭാഗം ജനങ്ങൾ പരസ്പരസഹകരണത്തോടെ കഴിയൽ തുടങ്ങിയ ആശയങ്ങളോടുമുള്ള പ്രതിബദ്ധത മുൻനിർത്തി ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയാണെന്ന് അർമേനിയ അറിയിച്ചു.