ഫാമിലി വിസ: സർവകലാശാല ബിരുദ വ്യവസ്ഥ റദ്ദാക്കുന്നു

0
49

കുവൈത്ത് സിറ്റി: രാജ്യത്ത് പ്രവാസികൾക്ക് ഫാമിലി വിസയ്ക്ക് അപേക്ഷിക്കാനുള്ള സർവകലാശാല ബിരുദ വ്യവസ്ഥ റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക ദിനപത്രമായ അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതോടെ സർവകലാശാല ബിരുദം എന്ന വ്യവസ്ഥയില്ലാതെ പ്രവാസികൾക്ക് അവരുടെ ഭാര്യമാരെയും 14 വയസ്സിന് താഴെയുള്ള കുട്ടികളെയും രാജ്യത്തേക്ക് കൊണ്ടുവരാൻ കഴിയും.ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിന്റെ നിർദ്ദേശപ്രകാരം പുതിയ നിയന്ത്രണങ്ങളും വ്യവസ്ഥകളും അനുസരിച്ച് കുടുംബ വിസ അപേക്ഷകൾ സ്വീകരിക്കാൻ കഴിഞ്ഞ ജനുവരിയിൽ വിവിധ ഗവർണറേറ്റുകളിലെ റസിഡൻസി അഫയേഴ്സ് വകുപ്പുകൾക്ക് മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു. ശമ്പള പരിധി 800 ദിനാർ എന്ന വ്യവസ്ഥയിൽ മാറ്റമില്ല.