ഫിഫ്ത് റിങ് റോഡിലെ രണ്ടു ലൈനുകൾ അടച്ചിട്ടു

0
26

കുവൈത്ത് സിറ്റി: അഞ്ചാമത്തെ റിംഗ് റോഡിൽ പാത താൽക്കാലികമായി അടച്ചിട്ടതായി പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ അറിയിച്ചു. ഫിഫ്ത് റിംഗ് റോഡും എയർപോർട്ട് റോഡും കൂടിച്ചേരുന്ന ഭാഗത്തു നിന്നാരംഭിച്ച് സാൽമിയയിൽ നിന്ന് ജഹ്‌റയിലേക്കുള്ള റോഡ് വരെയുള്ള ഗതാഗതത്തെയും ഉത് ബാധിക്കും. ഇടത്തെ പാതയും രണ്ടാമത്തെ എക്സ്പ്രസ് പാതയും ഇന്നുമുതൽ 12:00 am മുതൽ 5:00 am വരെയും നാളെ 12:00 am മുതൽ 5:00 am വരെയും അടച്ചിടും. ഗതാഗത തടസ്സം ഒഴിവാക്കാൻ ഒഴിവാക്കാൻ യാത്രക്കാർ ബദൽ റൂട്ടുകൾ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ നിർദേശിച്ചു.