കുവൈത്ത് സിറ്റി: അല് ഖിറാൻ കടലില്‍ ഫിലിപ്പിനോ ഗാർഹിക തൊഴിലാളി മുങ്ങിമരിച്ചു. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ എമർജൻസി വിഭാഗം എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. സംഭവം മുങ്ങിമരണമാണെന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്കായി മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് റഫർ ചെയ്തിട്ടുണ്ട്.