കുവൈത്ത് സിറ്റി: 18 മാസത്തെ നിരോധനത്തിന് ശേഷം ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളുടെ ആദ്യ സംഘം കുവൈത്തിൽ എത്തി. ഏകദേശം 30 സ്ത്രീ തൊഴിലാളികൾ അടങ്ങുന്ന ഈ പ്രാരംഭ ബാച്ചിനെ കുവൈറ്റ് ഇൻ്റർനാഷണൽ എയർപോർട്ടിൽ പ്രാദേശിക റിക്രൂട്ട്മെൻ്റ് കമ്പനികളുടെ പ്രതിനിധികൾ സ്വാഗതം ചെയ്തു. ആവശ്യമായ പ്രവേശന നടപടികൾ പൂർത്തിയാക്കിയ ശേഷം തൊഴിലാളികളെ കുവൈറ്റിലെ ഫിലിപ്പീൻസ് എംബസിയിലേക്ക് മാറ്റി. ഫിലിപ്പീൻസിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെൻ്റ് കുവൈറ്റ് പുനരാരംഭിക്കുന്ന സാഹചര്യത്തിൽ 50 ഓളം ഫിലിപ്പിനോ ഗാർഹിക തൊഴിലാളികൾ അടങ്ങുന്ന രണ്ടാമത്തെ സംഘം വരും ദിവസങ്ങളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ 18 മാസമായി നിലവിലിരുന്ന നിരോധനം ഈയിടെയാണ് പിൻവലിച്ചത്.