ഫിലിപ്പിനോ തൊഴിലാളികൾക്കുള്ള തൊഴിൽ അപേക്ഷകൾ ജൂലൈ 23ന് ആരംഭിക്കും

0
45

കുവൈത്ത് സിറ്റി: വെള്ളിയാഴ്ച സൂം വഴി അടിയന്തര വെർച്വൽ മീറ്റിങ് നടന്നതായി യൂനിയൻ ഓഫ് ഓണേഴ്സ് ഓഫ് ഡൊമസ്റ്റിക് വർക്കേഴ്സ് റിക്രൂട്മെന്‍റ് ഓഫീസുകളുടെ ഡയറക്ടർ ജനറലും ഉപദേഷ്ടാവുമായ അബ്ദുൽ അസീസ് അൽ അലി അറിയിച്ചു.മനിലയിൽ നിന്നുള്ള തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് പുനരാരംഭിക്കുന്നതിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ഇരു കക്ഷികളെയും അറിയിക്കാനും തൊഴിലാളികൾ കുവൈത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് ആവശ്യമായ നടപടികൾ രൂപപ്പെടുത്താനും യൂണിയൻ മേധാവി ഖാലിദ് അൽ ദഖ്നാനും ഫിലിപ്പിനോ പ്രതിനിധിയും പങ്കെടുത്ത യോഗത്തിൽ ചർച്ച ചെയ്തു. ജൂലൈ 23 മുതൽ കുവൈറ്റിലെ ഫിലിപ്പീൻസ് എംബസിയിലെ ലേബർ അറ്റാഷെ അവലോകനം ചെയ്ത് തൊഴിൽ ഓർഡർ അപേക്ഷകൾ സമർപ്പിക്കാൻ പ്രാദേശിക ഓഫീസുകൾക്ക് അനുമതി നൽകുമെന്ന് അൽ-അലി അറിയിച്ചു.