ഫിലിപ്പീൻസ് വേലക്കാരിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട ശേഷം കുവൈത്തി കീഴടങ്ങി

0
33

കുവൈത്ത് സിറ്റി: ഫിലിപ്പീൻസുകാരിയായ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയതായി സമ്മതിച്ച് പ്രതി പോലീസിന് കീഴടങ്ങിയതായി കുവൈറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതി കുവൈത്ത് പൗരനാണ്. ഇവർ തമ്മിലുള്ള തർക്കത്തിനിടെ തൊഴിലാളിയായ യുവതിയെ താൻ നല്ല രീതിയിൽ മർദിച്ചെന്നും അവൾ ബോധംകെട്ടു വീഴുകയായിരുന്നെന്നും ഇയാൾ പറഞ്ഞു. പിന്നീട് മരണം സ്ഥിരീകരിച്ചെന്നും മൃതദേഹം ജഹ്‌റ ഗവർണറേറ്റിലെ വീട്ടുമുറ്റത്ത് അടക്കം ചെയ്യുകയും ചെയ്തു. കൃത്യം ചെയ്ത് രണ്ടു മാസത്തിനുശേഷമാണ് പ്രതി കുറ്റം സമ്മതിക്കുന്നത്. യുവതിയുടെ ജീർണിച്ച മൃതദേഹം വീട്ടുമുറ്റത്ത് നിന്ന് പുറത്തെടുത്തു. കൊലപാതകത്തിൻ്റെ സാഹചര്യവും കാരണവും വ്യക്തമാക്കാൻ അന്വേഷണം പുരോഗമിക്കുകയാണ്. ഇര ഫിലിപ്പൈൻ സ്വദേശിയാണെന്നാണ് റിപ്പോർട്ട്. മൂന്ന് ദിവസത്തിനിടെ കുവൈറ്റിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്നാമത്തെ കുറ്റകൃത്യമാണ് ഇത്.