ഫിലിപ്പീൻ യുവതിയുടെ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി

0
53

കുവൈത്ത് സിറ്റി: ബെനിദ് അൽഗാർ മേഖലയിലെ കെട്ടിടത്തിൽ നിന്ന് അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത് മൃതദേഹം ഫിലിപ്പിനോ സ്ത്രീയുടേതാണെന്നാണ്. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം ഫോറൻസിക് മെഡിസിനിലേക്ക് അയയ്ക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു.