കുവൈത്ത് സിറ്റി: കുവൈറ്റ്-ഇറാഖ് ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട ആരോപണത്തെ തുടർന്ന് ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റിനെയും ഡെപ്യൂട്ടി സെക്രട്ടറി ജനറലിനെയും 21 ദിവസത്തേക്ക് തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. കൂടുതൽ അന്വേഷണത്തിനായി ഉദ്യോഗസ്ഥരെ സെൻട്രൽ ജയിലിലേക്ക് മാറ്റി. കുവൈറ്റ്-ഇറാഖ് മത്സരത്തിനിടെ ഉദ്യോഗസ്ഥർ സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും ഇത് രാജ്യത്തിൻ്റെ താൽപ്പര്യങ്ങളെ ഹനിക്കുകയും കുവൈറ്റ്-ഇറാഖ് ബന്ധത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തുവെന്ന ആരോപണത്തെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.