കുവൈത്ത് സിറ്റി : കുവൈത്തിൽ ഫുഡ് ഡെലിവറി തൊഴിലാളികളിൽ നിന്ന് ഭക്ഷണ ഓർഡറുകൾ മോഷ്ടിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സാദ് അൽ അബ്ദുല്ല ഏരിയയിലാണ് സംഭവം. ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അധികൃതരാണ് ഇവരെ പിടികൂടിയത്. ഫുഡ് ഓർഡറുകൾ മോഷണം പോകുന്നതായി നിരവധി ഫുഡ് ഡെലിവറി തൊഴിലാളികളിൽ നിന്ന് പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ അന്വേഷണത്തിനും നിയമ നടപടികൾക്കുമായി പിടികൂടിയവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.