കുവൈറ്റ് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) അബു ഹാലിഫ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ബിരിയാണി ഹണ്ട് & പായസം ചലഞ്ച് എന്ന പേരിൽ പാചക മത്സരവും, നോർക്ക-പ്രവാസി ക്ഷേമനിധി ബോധവത്കരണ ക്ലാസ്സും ആരോഗ്യ ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. അബു ഹാലിഫ യൂണിറ്റ് കൺവീനർ പ്രമോദ് അധ്യക്ഷത വഹിച്ച ഔദ്യോഗിക ചടങ്ങ് ഫോക്ക് ജനറൽ സെക്രട്ടറി ഹരിപ്രസാദ് ഉത്ഘാടനം ചെയ്തു. ഫോക്ക് വനിതാവേദി ട്രഷറർ ലീന സാബു, യൂണിറ്റ് വനിതാവേദി കോർഡിനേറ്റർ ഷാനി രഞ്ജിത്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിന് യൂണിറ്റ് സെക്രട്ടറി രാജീവൻ എ. വി സ്വാഗതവും പ്രോഗ്രാം കൺവീനർ സാബു ടി. വി നന്ദിയും പറഞ്ഞു. യൂണിറ്റ് ട്രഷറര്‍ നിഖിൽ ആയില്യത്ത് മത്സരങ്ങൾ നിയന്ത്രിച്ചു.
പായസം പാചക മത്സരത്തിൽ മിഥ്യ സുധീർ ഒന്നാം സ്ഥാനവും ബബിത കെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബിരിയാണി പാചമത്സരത്തിൽ സെമിയത്ത് യൂനിസ് ഒന്നാം സ്ഥാനവും ജംഷിയ ഫൈസൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിൻ്റെ വിധികർത്താക്കളായ ബിജു സത്യപാലൻ, അരുൺ കുമാർ എന്നിവർക്കും നോർക്ക & പ്രവാസി ക്ഷേമനിധിയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സ് കൈകാര്യം ചെയ്ത സന്തോഷ് സി.എച്ച്, ആരോഗ്യ ബോധവത്കരണ ക്ലാസ്സെടുത്ത സുജീഷ് ഗോവിന്ദൻ എന്നിവർക്കും ഫോക്കിൻ്റെ സ്നേഹാദരങ്ങൾ നൽകി ആദരിച്ചു.