കുവൈറ്റിലെ കണ്ണൂരുകാരുടെ കൂട്ടായ്മയായ ഫ്രെണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) അബ്ബാസിയ സോൺ നേതൃത്വത്തിൽ ഈദ് -ഓണം ആഘോഷം ഈണം 2019 സംഘടിപ്പിച്ചു. സെപ്റ്റംബർ 27 ന് അബ്ബാസിയ ഓക്സ്ഫോഡ് പാകിസ്താനി ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അബ്ബാസിയ സോണലിലെ
അബ്ബാസിയ നോർത്ത്, അബ്ബാസിയ സൗത്ത്
ജലീബ്, ജലീബ് നോർത്ത്, ജലീബ് സൗത്ത്, അബ്ബാസിയ എന്നീ ആറ് യൂണിറ്റുകളിൽ നിന്നുമായി 500 ൽ അധികം ഫോക്ക് മെമ്പർമാർ പങ്കെടുത്തു. അബ്ബാസിയ സോൺ ചുമതലയുള്ള ഫോക്ക് വൈസ് പ്രസിഡന്റ് ശ്രീ രജിത് കെ.സിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽഇന്ത്യൻ എംബസി കുവൈറ്റ് സെക്കന്റ് സെക്രട്ടറി ശ്രീ സിബി യു എസ് ഉദ്ഘാടന കർമം നിർവഹിച്ചു. പ്രോഗ്രാം കമ്മിറ്റി ആർട്സ് കൺവീനർ ബാലകൃഷ്ണൻ സ്വാഗതം ആശംസിച്ച ചടങ്ങിന് പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ വിനോയ് വിൽസൺ നന്ദി രേഖപ്പെടുത്തി. ഫോക്ക് പ്രസിഡന്റ് ശ്രീ ഓമനക്കുട്ടൻ, ജനറൽ സെക്രട്ടറി ശ്രീ സേവ്യർ ആന്റണി, ട്രെഷറർ ശ്രീ വിനോജ് കുമാർ, വൈസ് പ്രെസിഡന്റുമാരായ ശ്രീ സാബു നമ്പ്യാർ, ശ്രീ സുമേഷ് കെ, ഫോക്ക് രക്ഷാധികാരി ശ്രീ ജി വി മോഹൻ, വനിതാ വേദി ചെയർപേഴ്സൺ ശ്രീമതി ലീന സാബു, ബാലവേദി സെക്രട്ടറി കുമാരി അൽക്ക ഓമനക്കുട്ടൻ ഫോക്ക് ഉപദേശക സമിതി അംഗം ശ്രീ അനിൽ കേളോത്ത് മെട്രോ മെഡിക്കൽ കെയർ വൈസ് ചെയർമാനും സിഇഒ യുമായ ശ്രീ ഹംസ പയ്യന്നൂർ എന്നിവരും വിവിധ സംഘടന പ്രതിനിധികൾ എന്നിവരും ആശംസകൾ നേർന്നു സംസാരിച്ചു.
ഫോക്ക് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ, സംഗീത വിരുന്ന്, നിറപ്പകിട്ടാർന്ന ഘോഷയാത്ര, മാവേലി എഴുന്നള്ളത്ത്, ചെണ്ടമേളം, ഓണ പൂക്കളം രുചികരമായ ഓണസദ്യ എന്നിവ പരിപാടിക്ക് മാറ്റു കൂട്ടി.

