ഫോക്ക് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

0
22

കുവൈറ്റ്‌ സിറ്റി : ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് വഫ്ര, മിന അബ്ദുല്ല തുടങ്ങിയ വിദൂര മേഖലകളിൽ താമസിക്കുന്നവർക്ക് ഇഫ്താർ കിറ്റ് വിതരണവും നടത്തി. ഇഫ്താർ സംഗമം ഇന്ത്യൻ എംബസി,ഫസ്റ്റ് സെക്രട്ടറി ശ്രീ മാനസ് രാജ് പട്ടേൽ ഉദ്ഘാടനം ചെയ്തു. ശ്രീ. സൈദ് അബ്ദുറഹ്മാൻ തങ്ങൾ റമദാൻ സന്ദേശം നൽകിക്കൊണ്ട് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡൻറ് ലിജീഷ് പിയുടെ അധ്യക്ഷതയിൽ ആരംഭിച്ച ഔദ്യോഗിക ചടങ്ങിൽ ട്രഷറർ സൂരജ്, രക്ഷാധികാരി അനിൽ കേളോത്ത്, ഉപദേശക സമിതിയംഗം ജിതേഷ് എം.പി, വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജ്, ബാലവേദി സെക്രട്ടറി അവന്തിക മഹേഷ്, വിവിധ സാമൂഹിക, സാസ്കാരിക, ജില്ലാ സംഘടന ഭാരവാഹികൾ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ഫോക്ക് ജനറൽ സെക്രട്ടറി ഹരിപ്രസാദ് സ്വാഗതം ആശംസിച്ച ചടങ്ങിന് പ്രോഗ്രാം കൺവീനർ പ്രമോദ് നന്ദി രേഖപ്പെടുത്തി. ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റൊറിയത്തിൽ വെച്ചു നടന്ന ഇഫ്താർ സംഗമത്തിൽ അഞ്ഞൂറിലധികം ആളുകൾ പങ്കെടുത്തു.