ഫോക്ക് പതിനേഴാം വാർഷികാഘോഷം – ഫ്ലയർ & റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു.

0
35
ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) പതിനേഴാമത് വാർഷികാഘോഷം മെട്രോ മെഡിക്കൽ കെയർ “കണ്ണൂർ മഹോത്സവം” പവേർഡ് ബൈ അൽ മുല്ല എക്സ്ചേഞ്ച് ഫ്ലയറും റാഫിൾ കൂപ്പണും പ്രകാശനം ചെയ്തു. മംഗാഫ് ഫോക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ, അൽ മുല്ല എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ഹുസേഫ അബ്ബാസി എന്നിവർ ചേർന്ന് ഫ്ലയർ കണ്ണൂർ മഹോത്സവം മീഡിയ കൺവീനർ ഉമേഷ് കീഴറയ്ക്കും, റാഫിൾ കൂപ്പൺ, കണ്ണൂർ മഹോത്സവം റാഫിൾ കമ്മിറ്റി ജോ. കൺവീനർ സുജേഷ് മാണിയത്തിനും നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവ്വഹിച്ചു. ഒക്ടോബർ 7 ന് വെള്ളിയാഴ്ച്ച രാവിലെ 10 മണി മുതൽ മഹബുള്ള ഇന്നോവ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ അംഗങ്ങൾക്കായുള്ള ആർട്സ് ഫെസ്റ്റും, വിധു പ്രതാപ്, രഞ്ജിനി ജോസ്, ഷിഹാബ് ഷാൻ, ഷഹാന, എന്നിവർ ചേർന്ന് നയിക്കുന്ന സംഗീത നിശയും നിപിൻ നിരവത്ത് അവതരിപ്പിക്കുന്ന മെന്റലിസം ഷോയും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

വീഡിയോ ലിങ്ക് – https://we.tl/t-ldRwj8kleH

ഫോട്ടോ അടിക്കുറിപ്പ് –
1. മെട്രോ മെഡിക്കൽ കെയർ “കണ്ണൂർ മഹോത്സവം 2022” പവേർഡ് ബൈ അൽ മുല്ല എക്സ്ചേഞ്ച്, റാഫിൾ കൂപ്പൺ മെട്രോ മെഡിക്കൽ കെയർ ചെയർമാൻ മുസ്തഫ ഹംസ, അൽ മുല്ല എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ഹുസേഫാ അബ്ബാസി എന്നിവർ ചേർന്ന് കണ്ണൂർ മഹോത്സവം റാഫിൾ കൂപ്പൺ കമ്മിറ്റി ജോ. കൺവീനർ സുജേഷ് മാണിയത്തിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്യുന്നു
2. മെട്രോ മെഡിക്കൽ കെയർ “കണ്ണൂർ മഹോത്സവം 2022” പവേർഡ് ബൈ അൽ മുല്ല എക്സ്ചേഞ്ച്, ഫ്ലയർ മെട്രോ മെഡിക്കൽ കെയർ ചെയർമാൻ മുസ്തഫ ഹംസ, അൽ മുല്ല എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ഹുസേഫാ അബ്ബാസി എന്നിവർ ചേർന്ന് കണ്ണൂർ മഹോത്സവം മീഡിയ കമ്മിറ്റി കൺവീനർ ഉമേഷ് കീഴറയ്ക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്യുന്നു