കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പ്പാറ്റ്സ് അസോസിയേഷൻ (FOKE) ഫഹാഹീൽ സോണൽ “ഒരു ഓർഡിനറി യാത്ര” എന്ന പേരിൽ വഫ്രയിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു. പ്രസിഡന്റ് ലിജീഷ് പി ഉത്ഘാടനം ചെയ്ത ചടങ്ങിൽ സോണൽ ചാർജുള്ള വൈസ് പ്രസിഡന്റ് നിഖിൽ രവീന്ദ്രൻ അധ്യക്ഷനും പ്രോഗ്രാം കൺവീനർ സുരേഷ് ബാബു സ്വാഗതവും പ്രോഗ്രാം ജോയിന്റ് കൺവീനർ സുവിത ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി ഹരിപ്രസാദ് യു കെ, ട്രെഷറർ സാബു ടി വി, ഉപദേശക സമിതി അംഗം കെ ഇ രമേശ്, വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജ്, വനിതാ വേദി സോണൽ കോർഡിനേറ്റർ രമ സുധീർ, ബാലവേദി കൺവീനർ ജീവ സുരേഷ് എന്നിവരും മറ്റു ഫോക്ക് ഭാരവാഹികളും ആശംസകൾ നേർന്നു. കണ്ണൂർ മഹോത്സവത്തിൽ അവതാരികയായിരുന്ന രശ്മി രമേശിന് ഫോകിന്റെ ഉപഹാരം ചടങ്ങിൽ വെച്ച് കൈമാറി. ഫഹാഹീൽ സോണലിലെ മഹ്ബുള, അബുഹലിഫ, മംഗഫ്, മംഗഫ് ഈസ്റ്റ്, മംഗഫ് സെൻട്രൽ, ഫഹാഹീൽ നോർത്ത്, ഫഹാഹീൽ എന്നീ യൂണിറ്റിലെ ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വവും നൽകി. കുട്ടികളുടെ കലാപരിപാടികളും, വിവിധ ഗെയിംസും വടം വലിയും വിനോദ യാത്രയ്ക്ക് ആവേശം നൽകി.