ഫോക്ക് ഫഹാഹീൽ  സോൺ നേതൃത്വത്തിൽ  ഓണം ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു

0
13

 

കുവൈറ്റിലെ കണ്ണൂരുകാരുടെ കൂട്ടായ്മയായ ഫ്രെണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ന്റെ ഓണം ഈദ് ആഘോഷങ്ങളുടെ ഭാഗമായി  രണ്ടാമത് പ്രോഗ്രാം  ഫോക്ക് ഫഹാഹീൽ  സോൺ നേതൃത്വത്തിൽ  ഓണം ഈദ് ഫെസ്റ്റ്  സംഘടിപ്പിച്ചു. മംഗഫ് അൽ നജാത്  സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഫഹാഹീൽ  സോണലിലെ മംഗഫ്, മംഗഫ് സെൻട്രൽ,  അബു ഹലീഫ,  ഫഹാഹീൽ,  ഫഹാഹീൽ നോർത്ത്  എന്നീ അഞ്ചു  യൂണിറ്റുകളിൽ നിന്നുമായി 650 ൽ അധികം ഫോക്ക് മെമ്പർമാർ പങ്കെടുത്തു.   ഫഹാഹീൽ  സോൺ ചുമതലയുള്ള ഫോക്ക് വൈസ് പ്രസിഡന്റ്‌  ശ്രീ സാബു നമ്പ്യാരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽകുവൈറ്റിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ശ്രീ നാരായണൻ  ഉദ്ഘാടന കർമം നിർവഹിച്ചു. പ്രോഗ്രാം കൺവീനർ ശ്രീ വിനോദ് കുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ  ആർട്സ് കമ്മിറ്റി കൺവീനർ ശ്രീ ശ്രീജിത്ത്‌ നന്ദി രേഖപ്പെടുത്തി. ഫോക്ക് പ്രസിഡന്റ്‌ ശ്രീ ഓമനക്കുട്ടൻ,  ഫോക്ക് ജനറൽ സെക്രട്ടറി ശ്രീ സേവ്യർ ആന്റണി, ട്രെഷറർ ശ്രീ വിനോജ് കുമാർ, വനിതാ വേദി ചെയർപേഴ്സൺ ശ്രീമതി ലീന സാബു,  ബാലവേദി കൺവീനർ കുമാരി അനാമിക സോമൻ എന്നിവർ ചടങ്ങിന് അഭിസംബോധന ചെയ്തു സംസാരിച്ചു. ഫോക്ക് രക്ഷാധികാരി  ശ്രീ ജി വി മോഹൻ,   ഫോക്ക് ഉപദേശക സമിതി അംഗം  ശ്രീ പ്രവീൺ അടുത്തില,  ശ്രീ അനിൽ കേളോത്ത്‌, ഫോക്ക് വൈസ് പ്രസിഡന്റ്‌മാരായ  ശ്രീ സുമേഷ് കെ, ശ്രീ രജിത് കെ സി  എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . ചടങ്ങിൽ വെച്ച്  പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക് പോകുന്ന ഫോക്ക് മെമ്പർമാരായ  ശ്രീ സുരേഷ്, ശ്രീമതി സംഗീത സുരേഷ് എന്നിവർക്കുള്ള ഫോക്കിന്റെ സ്നേഹോപഹാരം കൈമാറി.

ഫോക്ക്  ബാലവേദി,  വനിതാ വേദി  കുടുംബാംഗങ്ങളുടെ വിവിധ നിറപ്പകിട്ടാർന്ന  കലാപരിപാടികൾ,  പ്രളയം പശ്ചാത്തലമാക്കി അവതരിപ്പിച്ച സ്കിറ്റ്, വർണപ്പകിട്ടാർന്ന ഓണ പൂക്കളo,  ഘോഷയാത്ര,   മാവേലി എഴുന്നള്ളത്ത്, ഫോക്ക് കുടുംബാംഗങ്ങൾ ചേർന്ന് പാചകം ചെയ്ത രുചികരമായ ഓണസദ്യ എന്നിവ  പരിപാടിക്ക് മാറ്റു കൂട്ടി.