ഫോക്ക് ഫാഹഹീൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ഡോ: സുകുമാർ അഴിക്കോട് അനുസ്മരണവും പ്രസംഗ മത്സരവും സംഘടിപ്പിച്ചു

0
6

കുവൈത്ത് സിറ്റി : ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ്‌ അസ്സോസിയേഷൻ (ഫോക്ക്) ഫാഹഹീൽ യൂണിറ്റിന്റെ നേതൃത്വത്തിൽ, മലയാളക്കരയുടെ സാഗര ഗർജ്ജനം ഡോ: സുകുമാർ അഴിക്കോട് അനുസ്മരണവും പ്രസംഗ മത്സരവും സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഫാഹഹീൽ വേദാസ് ഓഡിറ്റോറിയത്തിൽ വെച്ച് യൂണിറ്റ് കൺവീനർ റിജിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം ഫോക്ക് പ്രസിഡന്റ് ലിജീഷ് പി ഉത്‌ഘാടനം ചെയ്തു. മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് സനൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. ഫോക്ക് ജനറൽ സെക്രട്ടറി ഹരിപ്രസാദ് യു.കെ, വൈസ് പ്രസിഡന്റ് ബിജു ആന്റണി, യൂണിറ്റ്, വനിതാവേദി, ബാലവേദി ഭാരവാഹികൾ ആശംസകൾ നേർന്ന് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി അനീഷ് ചടങ്ങിന് സ്വാഗതവും പ്രോഗ്രാം കൺവീനർ സതീശൻ മുട്ടിൽ നന്ദിയും പറഞ്ഞു. അനുസ്മരണത്തോടനുബന്ധിച്ചു വിവിധ വിഭാഗങ്ങളിലായി നടത്തിയ പ്രസംഗ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. ഒന്നാം ക്ലാസ് വരെയുള്ള കുട്ടികളുടെ വിഭാഗത്തിൽ സൂര്യദേവ്‌ വി.എ ഒന്നാം സ്ഥാനവും, സാൻവി രാജേഷ് രണ്ടാം സ്ഥാനവും,സാറ സനീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രണ്ടാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ വിഭാഗത്തിൽ വരദ വിജയകുമാർ ഒന്നാം സ്ഥാനവും, ദേവദത്ത് അശോക് രണ്ടാം സ്ഥാനവും, അദിദേവ് മണികണ്ഠൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ വിഭാഗത്തിൽ അന്വിത പ്രതീശൻ ഒന്നാം സ്ഥാനവും വൈഗ വിജയകുമാർ രണ്ടാം സ്ഥാനവും ആൻസൽ ആൻ്റണി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ വിഭാഗത്തിൽ റെയ്‌ചൽ രാജേഷ് ഒന്നാം സ്ഥാനവും ജോയൽ രാജേഷ് രണ്ടാം സ്ഥാനവും ജീവ സുരേഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുതിർന്നവരുടെ വിഭാഗത്തിൽ സന്തോഷ് കെ. സി, ജിതേഷ് രാജൻ, വിവേക് രവീന്ദ്രൻ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.