ഫോക്ക് മംഗഫ് യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു

0
40
ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക് ) മംഗഫ് യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. മങ്കഫ് ഡിലൈറ്റ്സ് ഹാളിൽ നടന്ന കുടുംബ സംഗമം ഫോക്ക് പ്രസിഡന്റ് ലിജീഷ് പി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കൺവീനർ രാജീവ് എംവി അധ്യക്ഷത വഹിച്ച ചടങ്ങിന് യൂനിറ്റ് സെക്രട്ടറി പ്രകാശൻ സ്വാഗതവും പ്രോഗ്രാം കൺവീനർ സർവജ്ഞൻ നന്ദിയും പറഞ്ഞു. ഫോക്ക് ജനറൽ സെക്രട്ടറി ഹരിപ്രസാദ് ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.വനിതാവേദി യൂണിറ്റ് കോർഡിനേറ്റർ അനീജ രാജേഷ് ബാലവേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആൻസിൽ ആന്റണി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.ഫോക്ക് കേന്ദ്ര കമ്മിറ്റി ഭാരവാഹികളും അംഗങ്ങളും  മറ്റു യൂണിറ്റ് ഭാരവാഹികളും വനിതാവേദി ഭാരവാഹികളും പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു. മ്യൂസിക് ട്രൂപ് ആയ ഇലാൻസാ ഇവന്റ്സിന്റെ ഗാനമേളയും ഫോക്ക് മെമ്പർമാരുടെ വിവിധ പരിപാടികളും കുടുംബ സംഗമത്തിന് മാറ്റുകൂട്ടി. ലിജിനാ നിഖിൽ സോഹാ റസൽ, റോഹാ റസൽ എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു.ഫോക്ക് ചാരിറ്റി സബ്  കമ്മിറ്റി അംഗം  സന്തോഷ് സി എച്ച് സർക്കാറിന്റെ വിവിധ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു