ഫോക്ക്‌ വനിതാവേദി സെമിനാർ സംഘടിപ്പിച്ചു

0
14

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഫോക്ക് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ, Hormonal imbalance in women and dealing with meno pause എന്ന വിഷയത്തെ ആസ്പദമാക്കി “Knowing and changing Pause to Pease” എന്ന സെമിനാർ സംഘടിപ്പിച്ചു. കുവൈറ്റിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ സരിതയാണ് സെമിനാർ അവതരിപ്പിച്ചത് . വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജിന്റെ അധ്യക്ഷതയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഫോക്ക് ട്രഷറർ സൂരജ് കെ.വി സെമിനാർ ഉദ്ഘാടനം ചെയ്തു. വനിതാവേദി ജനറൽ കൺവീനർ അഖില ഷാബു സ്വാഗതവും വനിതാവേദി ട്രഷറർ ലീന സാബു നന്ദിയും പറഞ്ഞ ചടങ്ങിൽ ഫോക്ക് ജനറൽ സെക്രട്ടറി ഹരിപ്രസാദ്, ജോയിന്റ് ട്രഷറർ സുജേഷ്, ചാരിറ്റി സെക്രട്ടറി സജിൽ, രക്ഷധികാരി അനിൽ കേളോത്ത്, മുൻ ചെയർ പേഴ്സൺ ബിന്ദു രാജീവ്‌ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അബു ഹലീഫ ധൂം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സെമിനാറിൽ എഴുപതിലധികം വനിതാവേദി അംഗങ്ങൾ പങ്കെടുത്തു. ഫോക്ക്‌ വനിതാവേദിയുടെ സ്നേഹോപഹാരം ചെയർപേഴ്സൺ ഷംന വിനോജ്, ജനറൽ സെക്രട്ടറി ഹരിപ്രസാദ് എന്നിവർ ചേർന്ന് ഡോക്ടർ സരിതയ്ക്ക് നൽകി ആദരിച്ചു.