കുവൈത്ത് സിറ്റി: ഫോക്ക് സെൻട്രൽ സോണൽ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. ഓണാഘോഷം ഫോക്ക് പ്രസിഡന്റ് ലിജീഷ് ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൽദോ ബാബു അധ്യക്ഷൻ ആയിരുന്നു, പ്രോഗ്രാം കൺവീനർ അശ്വതി ജിനേഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ ഫോക്ക് ജനറൽ സെക്രട്ടറി ഹരിപ്രസാദ്, ജോയിന്റ് ട്രഷറർ സൂരജ് കെ വി, ആർട്സ് സെക്രട്ടറി വിനോജ് കുമാർ, ചാരിറ്റി സെക്രട്ടറി, സുനിൽ, രക്ഷാധികാരി അനിൽ കേളോത്ത്, ഉപദേശക സമിതി അംഗങ്ങളായ വിജയേഷ് മാരാർ, ഓമന കുട്ടൻ, ജിതേഷ് എം പി, വനിതാ വേദി ചെയർ പേഴ്സൻ ഷംനാ വിനോജ്, ബാലവേദി ജോയിന്റ് കൺവീനർ സത്യക് വിജയേഷ് എന്നിവരും മറ്റു ഫോക്ക് ഭാരവാഹികളും വനിതവേദി ബാലവേദി പ്രതിനിധികൾ എന്നിവരും ആശംസകൾ നേർന്ന് സംസാരിച്ചു. ജിതേഷ് എം പി, ശാരിക ഷോബിത് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. വിവിധ കലാപരിപാടികൾ, മാവേലി എഴുന്നള്ളത്ത്, വടം വലി വിഭവ സമൃദ്ധമായ ഓണ സദ്യയും കൊണ്ട് ഗംഭീരമായ പരിപാടി രാവിലെ 10 മണിക്ക് തുടങ്ങി 6 മണിയോടെ അവസാനിച്ചു. സോണലിലെ സാൽമിയ, സാൽമിയ ഈസ്റ്റ്, ഫർവാനിയ, ഫർവാനിയ നോർത്ത് യൂണിറ്റ് ഭാരവാഹികൾ നേതൃത്വം നൽകിയ പരിപാടിയിൽ പ്രോഗ്രാം ജോയിന്റ് കൺവീനർ പ്രണീഷ് നന്ദി രേഖപെടുത്തി.