വിനോദവും വിജ്ഞാനപ്രദവുമായ പരിപാടികളോടെ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്) ബാലവേദിയുടെ ആഭിമുഖ്യത്തിൽ
ശിശുദിനാഘോഷം സംഘടിപ്പിച്ചു.
ഫോക് മംഗാഫ് ഹാളിൽ വെച്ചു നടന്ന പരിപാടികൾക്ക് ഫോക് ബാലവേദി കൺവീനർ കുമാരി അനാമിക സോമൻ സ്വാഗതം ആശംസിച്ചു. ബാലവേദി കോർഡിനേറ്റർ വിനോദ് കുമാർ , രാജീവ് എം.വി എന്നിവർ നേതൃത്വം നൽകി.
കുട്ടികൾക്കായി നാടൻ പാട്ടും നാട്ടറിവുകളും എന്ന വിഷയത്തിൽ പൊലിക നാട്ടുകൂട്ടം അംഗമായ ശ്രീ. എ.എം സുനിൽരാജ് പരിപാടി അവതരിപ്പിച്ചു. തുടർന്ന് പ്രശസ്ത മജീഷ്യനും മെന്റലിസ്റ്റുമായ ശ്രീ സച്ചിൻ പലേരിയുടെ മാജിക് ഷോയുമുണ്ടായിരുന്നു.