ഫോക് വനിതാവേദി ജനറൽ ബോഡി

0
27

ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്) വനിതാവേദി ജനറൽ ബോഡി മീറ്റിംഗ് ഡിസംബർ 13 ന് ഫോക്ക് അബ്ബാസിയ ഹാളിൽ വച്ച് നടന്നു.
ചെയർ പേഴ്സൺ ലീന സാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫോക്ക് പ്രസിഡന്റ് ഓമനക്കുട്ടൻ മീറ്റിംഗ് ഉൽഘാടനം ചെയ്തു. ജനറൽ കൺവീനർ സജിജ മഹേഷ് പ്രവർത്തന റിപ്പോർട്ടും ട്രെഷറർ ഷംന വിനോജ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ജനറൽ ബോഡി യോഗം ചെയർ പേഴ്സൺ ആയി രമ സുധിർ, ജനറൽ കൺവീനർ – സജിജ മഹേഷ്, ട്രെഷറർ – ഷംന വിനോജ്, വൈസ് ചെയർപേഴ്സൺ – പ്രശാന്തി വർമ, ജോയിന്റ് കൺവീനർ, മഹിജ ഹേമനന്ദ് – ജോയിന്റ് ട്രെഷറർ – വിദ്യ ജയചന്ദ്രൻ എന്നിവരെയും 15 ഏരിയ കോർഡിനേറ്റർസിനേയും , 13 എക്സിക്യൂട്ടീവ്സ്നെയും തിരഞ്ഞെടുത്തു.


ഫോക്ക് ട്രെഷറർ വിനോജ്, വൈസ് പ്രസിഡന്റ് സാബു, ജോയിന്റ് ട്രെഷറർ മഹേഷ്, ആർട്സ് സെക്രട്ടറി ഷാജി, മെമ്പർഷിപ്പ് സെക്രട്ടറി ശ്രീശിൻ  എന്നിവർ ആശംസകൾ അറിയിച്ചു. രമ സുധിർ സദസ്സിന് നന്ദി രേഖപ്പെടുത്തി.