ഫർവാനിയയിലും മുബാറക് അൽ-കബീറിലും അനധികൃത ബാച്ചിലർ ഹൗസിംഗിനെതിരെ നടപടി

0
13

കുവൈത്ത്: സ്വകാര്യ റെസിഡൻഷ്യൽ ഏരിയകളിലെ അനധികൃത ബാച്ചിലർ ഹൗസിംഗുകൾ തടയുന്നതിനായി കുവൈറ്റ് മുനിസിപ്പാലിറ്റി ഫർവാനിയ, മുബാറക് അൽ-കബീർ ഗവർണറേറ്റുകളിൽ കർശന പരിശോധനാ കാമ്പെയ്‌നുകൾ ആരംഭിച്ചിട്ടുണ്ട്. റാബിയയിലും ഫിർദൗസിലും അനധികൃതമായി താമസിക്കുന്ന ആറ് വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതായും അനധികൃതമായി ബാച്ചിലർമാർ താമസിക്കുന്ന 14 വീടുകൾക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസുകൾ നൽകിയതായും ഡെപ്യൂട്ടി ഡയറക്ടർ ജനറൽ നവാഫ് അൽ-കന്ദരി സ്ഥിരീകരിച്ചു. റെസിഡൻഷ്യൽ അയൽപക്കങ്ങളുടെ കുടുംബ സൗഹൃദ സ്വഭാവം നിലനിർത്തുന്നതിനും പൊതു സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടികളെന്ന് അൽ-കന്ദരി ഊന്നിപ്പറഞ്ഞു. പരിശോധനാ ക്യാമ്പയിനുകൾ തുടരുമെന്നും എല്ലാ നിയമലംഘകർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.