കുവൈത്ത് സിറ്റി: 21,000 ഡോളറിന്‍റെ കള്ളപ്പണവുമായി പ്രവാസി ഫർവാനിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. വ്യാജ ഡോളറുകൾ മാറ്റുന്നതിനിടെയാണ് പിടിയിലാകുന്നത്. ജലീബ് ഏരിയയിലെ ഇയാളുടെ വസതിയിൽ നടത്തിയ അന്വേഷണത്തിൽ കൂടുതൽ കള്ളപ്പണം കണ്ടെത്തുകയും ചെയ്തു. കൂടാതെ ഇതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും വസ്തുക്കളും കണ്ടെടുത്തു. കൂടുതൽ അന്വേഷണത്തിനും നിയമ നടപടികൾക്കുമായി പ്രതിയെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.