ഫർവാനിയയിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

0
62

കുവൈത്ത് സിറ്റി: ഫർവാനിയയിൽ സെക്യൂരിറ്റി ഡയറക്ടറേറ്റിൻ്റെ സപ്പോർട്ട് പട്രോളിംഗിൽ നിന്നുള്ള ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി ഒരു പ്രവാസിയെ പിടികൂടി. ഇയാളിൽ നിന്നും 10 ബാഗോളം ഹെറോയിൻ കണ്ടെടുത്തു. രാത്രി ഫർവാനിയ പ്രദേശത്ത് പതിവ് പട്രോളിംഗിനിടെയാണ് അറസ്റ്റ് നടന്നത്. ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട മറ്റൊരാൾക്ക് വേണ്ടി ജോലി ചെയ്തതായി പ്രവാസി സമ്മതിച്ചു. പിടികൂടിയ സമയത്ത് മയക്കുമരുന്ന് മറ്റൊരാൾക്ക് എത്തിക്കാൻ പോകുകയായിരുന്നെന്ന് ഇയാൾ സമ്മതിച്ചു. പിടികൂടിയ മയക്കുമരുന്ന് സഹിതം പ്രതിയെ കൂടുതൽ അന്വേഷണത്തിനായി ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി .